അഭിമുഖം
"ya ,fantastic,ഇത്രയും വലിയ CBSE സ്കൂളും TEXTILES ഉം ഷോപ്പിംഗ് കോംപ്ലക്സുമൊക്കെ ഇരിക്കട്ടെ ,പക്ഷേ റിസർച്ച് ഇൻസ്റ്റിട്ടൂട്ടും ആശ്രമവുമൊക്കെ നിർമിച്ചത് തീർത്തും നിങ്ങളുടെ നല്ല മനസുതന്നെ ."
"ജനങ്ങൾക്ക് വേണ്ടിയിട്ടല്ലേ ,ഇത്രയും ചെയ്യാൻ കഴിഞ്ഞല്ലോ ,എന്റെ നാടിനു വേണ്ടി ചെയ്യുന്നതിൽ എനിക്കഭിമാനമേ ഉള്ളു".അഭിമുഖമവസാനിച്ചു .
"മികച്ച ജനസേവകനുള്ള പുരസ്‌കാരം നേടിയ രാജേന്ദ്രബാബുവിന്റെ ഇന്റർവ്യൂ ആകട്ടെ ചാനലിന്റെ exclusive ".വിനോദ് ഗേറ്റ് കടന്നു പുറത്തേക്കിറങ്ങി .പാറിപ്പറന്ന വെള്ളിനാരുകൾ ഒതുക്കി ,മുഷിഞ്ഞു നാറിയ വസ്ത്രമണിഞ്ഞ,ചുളിവുകൾ ചിത്രം വരച്ച നെറ്റിയുമായി ഒരു വൃദ്ധ വെളിയിലേക്ക് നോക്കി നില്ക്കുന്നു ."ആരാ ?,എന്താ ഇവിടെ നില്കുന്നത് ?.."
"ഞാൻ കുട്ടന്റെ ..,അല്ല രാജേന്ദ്രബാബു സാറിന്റെ അമ്മയാ ...
കാശില്ലാത്തതുകൊണ്ട് ശരണാലയത്തിലവര് പോയ്ക്കോളാൻ പറഞ്ഞു മോനെ ....അതാ അടിച്ചിറക്കിയടത്തോട്ടു പിന്നേം വന്നത് ..സാരമില്ല ..രണ്ടു ദിവസമായി ഗേറ്റിനു കാവൽ നില്കുവാ ....മോൻ പൊയ്ക്കോ .."
വിനോദ് തലകുനിച്ചു നടന്നു തുടങ്ങി .എന്തോ ഒന്ന് നഷ്ടപെട്ടില്ലേ എനിക്ക് .പെട്ടെന്നവൻ ബാഗു തുറന്നു വിവരങ്ങൾ രേഖപ്പെടുത്തിയ notepad എടുത്തു .ഇന്റർവ്യൂവിന്റെ എല്ലാ ഭാഗങ്ങളും അതിൽനിന്നു കീറിയെടുത്ത് അതിലേക്കു ഉറ്റു നോക്കി .ഓഫീസ് എത്തിയിരിക്കുന്നു .ആ പേപ്പറിന്റെ തുണ്ടുകൾ ഓഫീസിൽ നല്കി അയാൾ വീണ്ടും നടന്നുതുടങ്ങി ..അടുത്തൊരഭിമുഖത്തിലേക്ക് .....