അവൾ ജീവിതത്തെ ഒരുപാട് സ്നേഹിച്ചിരുന്നു , സ്വപ്നത്തിൽ കാണുന്ന രാജകുമാരിയുടെ നീലകണ്ണുകൾ തനിക്കുണ്ടായിരുന്നെങ്കിൽ ,മുട്ടറ്റമെത്തുന്ന സ്വർണത്തലമുടി കാറ്റിൽ പറത്തി നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നവളെപ്പോഴും ആഗ്രഹിച്ചു .ഒടുവിലൊരിക്കൽ ഒരു സ്വപ്നം ഉറക്കത്തിലവളെ തേടിയെത്തി .ഒരു രാജകുമാരിയുടെ നിഷ്കളങ്കമായ കൊച്ചു കണ്‍പീലികളും സ്വർണനിറത്തിലെ കുറുനിരകളും ..രാജകുമാരി ഏഴുനിലകളുള്ള മാളികയിലെ ഏറ്റവും മുകളിലെ ഇരുണ്ട അറയ്ക്കുള്ളിൽ ഉറങ്ങുകയാണ് മരണത്തിലെന്നപോലെ .....
തുടർന്ന് ആരോ അലറിനിലവിളിച്ചുകൊണ്ട് ഓടുന്നതവൾ കണ്ടു .അതെ ,അതൊരു മന്ത്രവാദിനി തന്നെയാണ് . ആരൊക്കെയോ മൂർച്ചയേറിയ തുണ്ടുകല്ലുകൾ വലിച്ചെറിഞ്ഞുകൊണ്ടേയിരുന്നു ..മന്ത്രവാദിനിയുടെ മുഖം പൊട്ടി ചോരയോലിക്കുന്നുണ്ടായിരുന്നു .അപ്പോഴാണവൾ ചൊരയൊലിക്കുന്ന കണ്‍തടങ്ങൾക്കിടയിൽ നീലകണ്ണുകൾ കണ്ടത് ...മന്ത്രവാദിനിയുടെ സ്വർണത്തലമുടി ഒരു ഭ്രാന്തിയെ പോലെ പരതുകയായിരുന്നു .
അവൾ പെട്ടെന്നു ഞെട്ടിയുണർന്നു ..താനെന്താണ് സ്വപ്നം കണ്ടതെന്ന് അവൾക്ക് മനസിലായില്ല .
കട്ടിലിൽ നിന്നെഴുന്നേറ്റു അവൾ കണ്ണാടിയുടെ മുൻപിലെത്തി ...അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല ..അവളുടെ കണ്ണുകൾ നീലനിറമായി മാറിയിരിക്കുന്നു ..കറുത്തതലമുടി കൊഴിഞ്ഞ് സ്വർണനിറത്തിൽ അവ പുനർജനിക്കുന്നുണ്ടായിരുന്നു ..താൻ മറ്റാരോ ആയി മാറുന്നതവൾ തിരിച്ചറിഞ്ഞു ,ഞാൻ രാജകുമാരിയാകുമോ അവൾ കണ്ണാടിയോട് ചോദിച്ചു .പെട്ടെന്ന്
ജനാലചില്ലകൾ പൊട്ടിച്ചെറിഞ്ഞുകൊണ്ട് ഒരു പരുക്കൻ കല്ല് അകത്തേക്കു
പ്രവേശിച്ചു ....
ശേഷം തിരശീലയിലല്ല ,ജീവിതത്തിൽ ......................................
vyakhyanathinu ananthamaya sadhyathakal thuraniduna kadha..
ReplyDeletegreat dear.....,prathikarichal kalleriyan nilkkunna samoohathinu nerayulla ninte padaval!
ReplyDeletehow are you dear?
DeleteLoved it.......
ReplyDelete