തിരച്ചിൽ
കുറേയേറെ പേരുകൾ ഒരുദിവസം എന്റെ വീട്ടിൽ വന്നു .ക്ഷണിക്കാതെ എത്തിച്ചേർന്ന ആ അതിഥികളെ ഞാൻ സന്തോഷപൂർവ്വം വരവേറ്റു .
ആ ഓരോ പേരുകളും എന്റെ സന്തോഷത്തിൽ പങ്കുചേരാൻ താത്പര്യപെട്ടപ്പോൾ ഞാൻ എതിർത്തില്ല .ഞാൻ അവയെ ഇഷ്ടപെട്ടിരുന്നു.അവരെല്ലാം ആരൊക്കെയോ പറഞ്ഞറിഞ്ഞു വന്നതായിരുന്നു.
ആഘോഷങ്ങൾക്കിടയിൽ ദിവസങ്ങൾ കടന്നുപോയി . വിരുന്നുകാർ എന്നായാലും മടങ്ങേണ്ടാവരാനെന്നു ഞാനും മറന്നുപോയി .പേരുകളിൽ ഒരാൾ എന്നോട് വന്നു പറഞ്ഞു ഞാൻ മടങ്ങുകയാണ് ബാക്കിയുള്ളവർ ഇവിടെ ഉണ്ടാകുമെന്നും പറഞ്ഞു .വലിയ വിഷമങ്ങൾ സൃഷ്ടിക്കാതെ ആ വിരുന്നുകാരൻ പോയി .പിറ്റേന്ന് രണ്ടാമൻ കരഞ്ഞു തുടങ്ങി.അവനു ആദ്യത്തെയാൾ ഇല്ലാതെ പറ്റില്ലാന്നു പറഞ്ഞു അവനും പോയി .ഓരോ ദിവസവും ഓരോരുത്തരായി മടങ്ങി .ഒടുവിൽ ആ വീട്ടിൽ ഞാൻ വീണ്ടും ഒറ്റയ്ക്കായി .അപ്പോഴാണ് ഞാൻ എന്റെ പേരിനെ കുറിച്ച് ഓർമിച്ചത്.
അതിനെ ഞാൻ അവിടെ മുഴുവൻ തിരഞ്ഞു നടന്നു .കണ്ടില്ല ,ഞാൻ അവയെ അന്വേഷിച്ചിറങ്ങി .
കുറെ ചീത്തവാക്കുകൾക്കിടയിൽ ഞാൻ എത്തിപ്പെട്ടു .കുറേയേറെ തെറിവിളികളെ ഞാൻ കണ്ടുമുട്ടി .ജീവിതമെന്ന മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ ബോധമറ്റു കിടക്കുകയായിരുന്നു അവയെല്ലാം .അവയ്ക്കിടയിൽ ഞാൻ എന്റെ പേരിനെ തിരഞ്ഞു നടന്നു .
വീണ്ടും വീണ്ടും തിരഞ്ഞു നടക്കുന്നു .ആരെങ്കിലും കണ്ടുകിട്ടിയാൽ എന്നെ അറിയിക്കുമോ ...അല്ലെങ്കിൽ വേണ്ട .......കണ്ടുകിട്ടിയാൽ എന്നോട് പറയരുത് ഞാൻ അവളെ മറന്നു എന്നറിഞ്ഞാൽ അവൾ പിന്നെ എന്റെയടുത്തേക്ക് വരില്ല .അവളും എന്നെ വെറുക്കും ...

No comments:
Post a Comment